പ്രണയാര്‍ദ്രമായ് ‘ഷിബു’വിലെ പുതിയ ഗാനം; വീഡിയോ

February 23, 2019

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ഷിബു’ എന്ന ചിത്രത്തിലെ പുതിയ ഗാനം. കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘പുലരുംവരെ…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മികച്ച ഒരു പ്രണയഗാനമാണ് ‘ഷിബു’വിലേത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സച്ചിന്‍ വാര്യര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ഹരിശങ്കറാണ് ആലാപനം.

’32ാം ഏധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിനു ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഷിബു’. കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും.