പേരക്കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് സ്റ്റൈൽ മന്നൻ; വൈറൽ വീഡിയോ കാണാം..
February 10, 2019

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹ ഒരുക്കത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ വേദിയിൽ പേരകുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന രജനീകാന്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തിലൂടെ ആരാധകരെ ഞെട്ടിക്കുന്ന ഡാൻസറാണ് തലൈവർ രജനികാന്ത്.
നടനും ബിസ്സിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളു.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പ്രീ വെഡിങ് റിസപ്‌ഷനും ചെന്നൈയിൽ എത്തിയത്.