ഈ ഷോട്ടിനെ എന്തു വിളിക്കും? അടിച്ചുപറത്തി ‘പന്ത്’, സംശയത്തോടെ ബിസിസിഐ…

February 5, 2019

ടി20 പരമ്പരയിലൂടെ മടങ്ങിവരവ് മനോഹരമാക്കാന്‍ വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്‍പ് കഠിനപരിശ്രമങ്ങളിലാണ് യുവതാരം ഋഷഭ് പന്ത്. വെല്ലിങ്ടണില്‍ നാളെയാണ് ആദ്യ ടി20. ഇന്ത്യന്‍ ടീമിനൊപ്പം ഋഷഭ് പന്ത് പരിശീലനം നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

തലങ്ങും വിലങ്ങും പന്ത് അടിച്ചുപറത്തുന്ന ഋഷഭ് പന്തിന്റെ പ്രകടനം കണ്ട് ബി സി സി ഐ പോലും ഞെട്ടിയിരിക്കുകയാണ്. വിക്കറ്റ് കീപ്പർക്ക് മുകളിലൂടെ സ്വിച്ച് ഹിറ്റ് ചെയ്യാനാണ് പന്ത് ശ്രമിക്കുന്നത്. ഈ പ്രകടനം കണ്ട് ഈ ഷോട്ടിനെ എന്തു വിളിക്കുമെന്ന് ബിസിസിഐ ചോദിക്കുന്നു.