മിന്നല്‍ വേഗം; വേഗതയേറിയ ‘കുട്ടി ഓട്ടക്കാരന്‍’ ഇതാ: വീഡിയോ

February 19, 2019

ട്രാക്കില്‍ മിന്നല്‍വേഗതയില്‍ കുതിച്ചുപായുന്ന ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ താരമാവുകയാണ് ഒരു കുട്ടിത്താരവും. തൊടുത്തുവിട്ട അസ്ത്രംപോലെയാണ് റുഡോള്‍ഫ് ഇന്‍ഗ്രാം എന്ന കുട്ടിയുടെ ഓട്ടം. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ കുതിച്ചുള്ള പാച്ചില്‍തന്നെ.


സോഷ്യല്‍മീഡിയകളിലും താരമാണ് ബ്ലെയ്‌സ് എന്ന വിളിപ്പേരുള്ള റുഡോള്‍ഫ്. നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതെത്താന്‍ ഈ കുട്ടിത്താരം എടുത്തത് വെറും 13.48 സെക്കന്റ് മാത്രമാണ്.


ട്രാക്കില്‍ കുതിച്ചുപായുന്ന കുട്ടിത്താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഇതിനോടകംതന്നെ വൈറലാണ്. റുഡോള്‍ഫിന്റെ എയ്ജ് ഗ്രൂപ്പില്‍ അവനാണ് അമേരിക്കയില്‍ ഇപ്പോഴത്തെ ചാമ്പ്യന്‍. നാലരലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഈ കുട്ടിത്താരത്തിന്.