കൈയില്‍ മാര്‍ബിള്‍ കഷ്ണവുമായി മഞ്ഞുവീഴ്ചയെക്കുറിച്ച് ഒരു കുട്ടി റിപ്പോര്‍ട്ടിങ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

February 11, 2019

കൗതുകകരമായ പലതും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു കുട്ടി റിപ്പോര്ട്ടിങിന്റെ വീഡിയോ. മാധ്യമപ്രവര്‍ത്തകരെ പോലും അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടിങാണ് കുട്ടിത്താരം കാഴ്ചവെച്ചിരിക്കുന്നത്.

മൈക്കിനുപകരം കൈയില്‍ കിട്ടിയ മാര്‍ബിള്‍ കഷ്ണം ഉപയോഗിച്ചാണ് ഈ മിടുക്കിയുടെ റിപ്പോര്‍ട്ടിങ്. ഷോപ്പിയാന്‍ പ്രദേശത്തു നിന്നുകൊണ്ടാണ് മഞ്ഞു വീഴ്ചയെക്കുറിച്ച് ഈ മിടുക്കി വാചാലയായത്.

കുട്ടിറിപ്പോര്‍ട്ടറുടെ റിപ്പോട്ടിങ് സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേരാണ് ഈ മിടുക്കിയുടെ റിപ്പോര്‍ട്ടിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.