ഷെയ്ന്‍ നിഗം നായകനായി പുതിയ ചിത്രം

February 18, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഷെയ്ന്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി തീയറ്ററുകളില്‍ മുന്നേറുകയാണ്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം.

Read more: ‘മിസ്റ്റര്‍ ലോക്കലാ’യി ശിവകാര്‍ത്തികേയന്‍, ഒപ്പം നയന്‍താരയും;തരംഗമായി ടീസര്‍

ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.