കല്യാണി ഇനി ശിവകാർത്തികേയന്റെ നായിക; ചിത്രം ഉടൻ

February 20, 2019

സിനിമ മേഖലയിലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് നടിയും സംവിധായകൻ പ്രിദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്ന താരം തമിഴിൽ രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുകുകയാണ്.

പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ട്വിറ്ററിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവെച്ചത്.