സ്‌നേഹം ചേര്‍ത്തൊരു കടലപ്പൊതി; സോഷ്യല്‍മീഡിയയില്‍ കൈയടിനേടി സ്‌നേഹവീഡിയോ

February 23, 2019

രസകരവും കൗതുകകരവുമായ പലതരം വീഡിയോകളും ഇന്ന് ടിക് ടോക്കില്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ടിക് ടോക്കിലെ ഒരു സ്‌നേഹവീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാണുന്നവന്റെ കണ്ണും മനസും നിറയ്ക്കുന്ന ഒരു വീഡിയോ.

ഒരു തെരുവോരത്ത് കപ്പലണ്ടി കച്ചവ്വടം നടത്തുന്ന യുവാവാണ് ഈ വീഡിയോയിലെ താരം. കപ്പലണ്ടി വറുക്കുന്നതിനിടെ ദൂരെനിന്നും ഒരു നാടോടി ബാലന്‍ അയാളെ നോക്കി. ഒരു പക്ഷെ പണം വാങ്ങി കപ്പലണ്ടി വാങ്ങാനുള്ള വകയൊന്നും ആ കുരുന്നു ബാലന് ഇല്ലാതിരുന്നേക്കാം. ഒന്നും പറയാതെതന്നെ ആ ബാലന്റെ വിശപ്പ് തിരിച്ചറിഞ്ഞിരിക്കണം ഈ കപ്പലണ്ടി കച്ചവടക്കാരന്‍.

ആയാള്‍ ആ ബാലനുനേരെ ഒരു കപ്പലണ്ടിപ്പൊതി നീട്ടി. കുറച്ചധികം സ്‌നേഹവും ചേര്‍ത്ത്. ഒരു കുസൃതിച്ചിരിയോടെ ആ പൊതി ഏറ്റുവാങ്ങുന്ന ആ കുരുന്നുബാലന്റെ നിഷ്‌കളങ്കത കാഴ്ചക്കാരന്റെ കണ്ണ് നിറയ്ക്കും. പങ്കുവെയ്ക്കലിന്റെ സ്‌നേഹം പഠിപ്പിക്കുന്ന കപ്പലണ്ടി കച്ചവ്വടക്കാരന്‍ കാഴ്ചക്കാരന്റെ മനസും നിറയ്ക്കും….