“ഇത് ഭയങ്കര സ്‌പെഷ്യലാ”; ‘സ്വര്‍ണ്ണമത്സ്യങ്ങള്‍’ തീയറ്ററുകളിലേക്ക്: ട്രെയ്‌ലര്‍

February 21, 2019

ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ മാസം 22 ന് സ്വര്‍ണ്ണമത്സ്യങ്ങള്‍ തീയറ്ററുകളിലേക്കെത്തും.

ചിത്രത്തിലെ ചില ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഓരോ ഗാനങ്ങള്‍ക്കും ലഭിച്ചത്. സ്‌കൂളും നാട്ടിന്‍പുറവുമെല്ലാം ഇടപിടിച്ചിട്ടുണ്ട് ട്രെയ്‌ലറില്‍.

Read more: വൈ ദിസ് കൊലവെറി’ സമ്മാനിച്ച ധനുഷും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നു

കൂടുതലും പുതുമുഖതാരങ്ങളെ അണിനിരത്തിയാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’ ഒരുക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.