ടിക് ടോക്കില്‍ താരമായി ഇതാ പുതിയൊരു അമ്മാമ്മയും കൊച്ചുമോനും; വീഡിയോ

February 22, 2019

ടിക് ടോക്ക് വീഡിയോകള്‍ മലയാളികളുടെ ഭാഗമായിട്ട് കലംകുറച്ചേറെയായി. പ്രായത്തെപ്പോലും വകവെയ്ക്കാതെയാണ് പലരും ടിക് ടോക്കില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. ടിക് ടോക്ക് പ്രകടനങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ താരമാകുന്നവരുടെ എണ്ണവും ചെറുതല്ല. അടുത്തിടെ ടിക് ടോക്ക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ ടിക് ടോക്കില്‍ വീണ്ടും താരമായിരിക്കുകയാണ് പുതിയൊരു അമ്മാമ്മയും കൊച്ചുമോനും. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട് ഇരുവരും. ടിക് ടോക്കില്‍ മികച്ച പ്രകടനങ്ങളാണ് ഈ അമ്മാമ്മയും കൊച്ചുമോനും കാഴ്ചവെയ്ക്കുന്നത്. വിവിധ സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക്. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്തിരിക്കുകയാണ് ടിക് ടോക്കിലെ പുതിയ അമ്മാമ്മയെയും കൊച്ചുമോനെയും.