ദുല്‍ഖറും സുരാജും പിന്നെ മിഥുനും; ടിക്ക് ടോക്കില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി താരങ്ങള്‍; വീഡിയോ

February 16, 2019

ടിക് ടോക്കിന്റെ കാലമാണിപ്പോള്‍. പ്രായത്തെപ്പോലും വകവെയ്ക്കാതെ ടിക് ടോക്കില്‍ താരമാകുന്നവര്‍ ഇന്ന് നിരവധിയാണ്. പാട്ടുകളില്‍ക്കൂടിയും സിനിമാ ഡയലോഗുകളില്‍ക്കൂടിയുമെല്ലാം കിടിലന്‍ പ്രകടനങ്ങളാണ് പലരും ടിക് ടോക്കില്‍ കാഴ്ചവെക്കാറ്.

എന്നാല്‍, ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് സിനിമാതാരങ്ങളുടെ ചില ടിക്ക് ടോക്ക് വീഡിയോ. വിവിധ താരങ്ങളുടെ ടിക് ടോക്ക് വീഡിയോകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

Read more: രാജ തിരിച്ചെത്തുന്നു; ‘മധുരരാജ’യുടെ മോഷന്‍ പോസ്റ്റര്‍

ദുല്‍ഖറും സുരാജും ബിന്ദു പണിക്കറും മിഥുനുമെല്ലാം ഈ വീഡിയോയില്‍ അണിനിരക്കുന്നുണ്ട്. ഓരോരുത്തരുടെയും പ്രകടനം ഒന്നിനൊന്ന് മെച്ചം. എന്തായാലും സിനിമാതാരങ്ങളുടെ ഈ ടിക്ക് ടോക്ക് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.