കിവീസിനെ തകർത്ത് ഇന്ത്യ; റെക്കോർഡ് നേടി രോഹിത് ശർമ്മ

February 8, 2019

രണ്ടാം ടി20യില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ടീം ഇന്ത്യയുടെ തിരിച്ചുവരവ്. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ്  നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. സ്‌കോര്‍, ന്യൂസിലന്‍ഡ് 158/8. ഇന്ത്യ 162/3.

ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് സ്വന്തമായി. കളിയിൽ 50 റൺസ് ആയിരുന്നു താരത്തിന്റെ നേട്ടം. 2288 റണ്‍സുമായാണ് ട്വന്റി20 യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രോഹിത് ഒന്നാമനായത്.