സിക്‌സ് വസന്തമൊരുക്കി വീണ്ടും യു വി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

February 19, 2019

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ധീര യോദ്ധാവാണ് യുവരാജ് സിങ്. താരത്തിന്റെ പ്രകടനങ്ങൾ പലപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. എയർ ഇന്ത്യയും മാലിദ്വീലും തമ്മിൽ നടന്ന മത്സരത്തിൽ കിടിലൻ പ്രകടനവുമായി വീണ്ടും യു വി.  2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റുവാർട്ട് ബോർഡിനെ യുവി തുടർച്ചയായി ആറു തവണ സിക്സറിന് പറത്തിയത് ഇന്നും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി വീണ്ടും യു വി. എയർ ഇന്ത്യയും മാലദ്വീപും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് യുവരാജിന്റെ അതി മനോഹരമായ റിവേഴ്സ് ഡീപ് സിക്സ് ആരാധകർക്ക് ഒരു അത്ഭുതക്കാഴ്ച്ചയായത്.  യുവിയുടെ ഈ പ്രകടനം സോഷ്യല്‍ മീഡിയയിലും ഹിറ്റായിരിക്കുകയാണ്.