പന്ത് മാത്രമല്ല വേണമെങ്കില്‍ വിമാനവും പറത്തും; വിമാനം പറത്തി ഉസ്മാന്‍ ഖ്വാജ

February 21, 2019

ഓസിസ് ബാറ്റ്‌സ്മാനായ ഉസ്മാന്‍ ഖ്വാജയെ എല്ലാവര്‍ക്കും അറിയാം. പന്തു അടിച്ചു പറത്തുന്ന ഉസ്മാന്‍ ഖ്വാജ വിമാനം പറത്തുന്ന വിശേഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ കൗതുകം. എന്നാല്‍ വെറുമൊരു കൗതുകത്തിനുവേണ്ടി വിമാനം പറത്തിനോക്കിയതല്ല താരം. പഠിച്ച് സര്‍ട്ടിഫിക്കേറ്റ് ഉള്ള പൈലറ്റാണ് ഖ്വാജ.

ലോകത്തിലെതന്നെ ഏറ്റവുംവലിയ യാത്രാവിമാനമാണ് ഖ്വാജ പറത്തിയത്. എയര്‍ബസ് എ380 വിമാനം ഖ്വാജ പറത്തുന്ന വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ട്വീറ്റ്‌ചെയ്തത്.

വിമാനം പറത്തുന്നത് ക്രിക്കറ്റ് കളിയിലും സ്വാദീനിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. പ്രതിസന്ധികളെ ആത്മബലത്തോടെ തരണം ചെയ്യാന്‍ വിമാനം പറത്തുന്നത് സഹായിച്ചിട്ടുണ്ടെന്നും ഖ്വാജ വ്യക്തമാക്കി.