വാദ്യമേളക്കാർക്കൊപ്പം ആടിപ്പാടി ഒരു പെൺകുട്ടി; കൈയടിച്ച് സോഷ്യല്‍ മീഡിയ

February 23, 2019

സോഷ്യൽ മീഡിയയിൽ കൗതുകമായ് ഒരു പെൺകുട്ടി… വാദ്യ മേളത്തിന്റെയും ആഘോഷത്തിന്റെയും ആവേശം ഒട്ടും ചോര്‍ന്നുപോകാതെ വാദ്യമേളക്കാർക്കൊപ്പം കൊട്ടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

വാദ്യമേളക്കാർക്കൊപ്പം ആടിപ്പാടുന്ന ഈ പെൺകുട്ടിയ്ക്ക് പിന്നാലെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ. ആരോ പകര്‍ത്തി, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കുട്ടി ആരാണെന്നോ എവിടെയാണ് ഇത് നടക്കുന്നതെന്നോ വ്യക്തമല്ല. എങ്കിലും ഈ പെൺകുട്ടിയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്. ജീവിതം ഒന്നേയുള്ളു, അത് ആഘോഷമാക്കണം എന്ന ടാഗ് ലൈനോടുകൂടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ  ഒരു പച്ചകുപ്പായക്കാരി പാർവതിയുടെ വിഡിയോയും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആനയടിപ്പൂരത്തെ ആഘോഷമാക്കിയ പാർവതിക്ക് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധിയാണ് ആരാധകർ. ഇതിന് പിന്നാലെയാണ് അടുത്ത വീഡിയോ എത്തിയിരിക്കുന്നത്.