രമേശ് പിഷാരടിക്കൊപ്പം ‘സുന്ദരി’യായ് ധര്‍മ്മജന്‍; പ്രണയദിനത്തില്‍ വേറിട്ട ഫോട്ടോ പങ്കുവെച്ച് താരം

February 14, 2019

നാടും നഗരവും മാത്രമല്ല സോഷ്യല്‍മീഡിയയും പ്രണയദിനത്തിന്റെ ആഘോഷത്തിലാണ്. വിത്യസ്തങ്ങളായ പ്രണായനുഭവങ്ങളും പ്രണയചിത്രങ്ങളുമൊക്കെയാണ് പലരും വാലെന്റൈന്‍സ് ഡേയില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി മുന്നേറുകയാണ് മലയാളികളുടെ പ്രിയഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രണയദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ഒരു ചിത്രം. രമേശ് പിഷാരടിക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെയും രമേശ് പിഷാരടിയുടെയും കോമ്പിനേഷന്‍ സീനുകളെല്ലാം പ്രേക്ഷകര്‍ പണ്ടേയ്ക്കുപണ്ടേ ഏറ്റെടുത്തതാണ്. ഇരുവരുടെയും സൗഹൃദവും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ്. വാലെന്റൈന്‍സ് ദിനത്തിലും ഈ സൗഹൃദത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

രമേശ് പിഷാരടിക്കൊപ്പം പെണ്‍വേഷത്തിലാണ് ധര്‍മ്മജന്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപേര്‍ ധര്‍മ്മജന്റെ വേറിട്ട പ്രണയദിനാശംസ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നുമുണ്ട്. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.