ഈ പ്രണയദിനത്തില്‍ ഒരു കിടിലന്‍ ഡിന്നര്‍ ആയാലോ…! അതും ഉപ്പും മുളകും ടീമിനൊപ്പം

February 12, 2019

ഫെബ്രുവരി 14, വാലെന്റൈന്‍സ് ദിനത്തിനായുള്ള കാത്തിരിപ്പിലാണ് പലരും. ഈ പ്രണയദിനത്തില്‍ ഒരു കിടിലന്‍ ഡിന്നര്‍ ആയാലോ… അതും നമ്മുടെ സ്വന്തം ഉപ്പും മുളകും ടീമിനൊപ്പം. സംഗതി സൂപ്പറാകും അല്ലേ… എന്നാല്‍ അങ്ങനൊ ഒരവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു.

അഞ്ച് വര്‍ഷത്തിലേറെയായി ഒരേ പ്രണയത്തെ ചേര്‍ത്തു നിര്‍ത്തുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഒരു പക്ഷേ നിങ്ങളാകാം ഈ പ്രണയദിനത്തില്‍ ഉപ്പും മുളകും ടീമിനൊപ്പം ഡിന്നറിന് അവസരം ലഭിക്കുന്ന ആ ഭാഗ്യ പ്രണയജോഡികള്‍….

നിങ്ങള്‍ ചെയ്യേണ്ടത് അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പും ശേഷവും ഒരുമിച്ചുള്ള നിങ്ങളുടെ മനോഹര ചിത്രങ്ങള്‍ ചെറു കുറിപ്പോടെ നിങ്ങളുടെ ഫെയ്‌സ്ബക്ക് പ്രൊഫൈലില്‍ പങ്കുവെയ്ക്കണം. #valentinesdaywithflowerstv #5yearchallenge #openflamekitchen എന്ന ഹാഷ് ടാഗും ഒപ്പും ചേര്‍ക്കാന്‍ മരക്കരുത്. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പ്രണയജോഡികളെ കത്തിരിക്കുന്നു, ഉപ്പും മുളകും ടീമിനൊപ്പം ഒരു കിടിലന്‍ ഡിന്നര്‍.