കെടിസി അബ്ദുള്ള അവസാനമായി കാമറയ്ക്ക് മുമ്പിലെത്തിയ ചിത്രം; ‘വാരിക്കുഴിയിലെ കൊലപാതകം’ തീയറ്ററുകളിലേക്ക്

February 19, 2019

സ്വയസിദ്ധമായ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രീയപ്പെട്ടവനായതാണ് കെടിസി അബ്ദുള്ള എന്ന നടന്‍. മരണം വേര്‍പെടുത്തിയെടുത്തിട്ടും ഉള്ളിലെവിടെയോ ഇന്നും അബ്ദുല്ലാക്ക കെടാതെ തെളിയുന്നുണ്ട് പലരിലും. കെടിസി അബ്ദുല്ല അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 22 ന് ചിത്രം തീയറ്ററുകളിലെത്തും.

‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ക്ക് ശേഷം രാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘വാരികുഴിയിലെ കൊലപാതകം’. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രമായെത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തില്‍ ദിലീഷ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ, നെടുമുടി വേണു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more:അപൂര്‍വ്വ പ്രണയകഥയുമായി ‘ഫോട്ടോഗ്രാഫ്’; ട്രെയിലര്‍ ശ്രദ്ധേയമാകുന്നു2019

സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എം എം കീരവാണി, ശ്രേയാ ഘോഷാല്‍, വൈഷണവ് എന്നിവര്‍ ചേര്‍ന്നാണ്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.