‘ക്യാപ്റ്റന്‍’ ടീം വീണ്ടുമൊന്നിക്കുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

February 17, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാധകരുമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ആരാധകര്‍ക്കായി പങ്കുവെച്ചു. ‘വെള്ളം’ എന്നാണ് ചിത്രത്തിന്റെ പേര്.

മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ക്യാപ്റ്റന്‍. ഫുട്‌ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു. ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രവും മികച്ചതായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.