‘ഹൃദയം തൊട്ട് ഒരു ഗായകൻ’; സമൂഹ മാധ്യമങ്ങളിൽ വൈറലായ പാട്ട് കേൾക്കാം…

February 15, 2019

സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് ഊരും പേരുമറിയാത്ത ഒരു കലാകാരൻ. പ്രശസ്ത ഗായകൻ കുമാര്‍ സാനുവിന്‍റെ തേരീ ഉമ്മീദ് തേരാ ഇന്തെസാർ’ എന്ന മനോഹര ഗാനമാണ് ഈ ഗായകൻ പാടിയിരിക്കുന്നത്. ‘ഇതേക്കുറിച്ച് എഴുതാനിരുന്ന വാക്കുകളൊക്കെ ഈ ആലാപനത്തില്‍ മറപ്പെട്ടുപോയി. അതിനാല്‍ ഇനി എഴുതാനാവില്ല’ എന്ന അടിക്കുറിപ്പോടു കൂടി ഗസല്‍-ഖവാലി ഗായകനായ സമീര്‍ ബിന്‍സിയാണ് ഫേസ് ബൂക്കിലൂടെ ഈ വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്.

ഈ ഗായകന്റെ മനോഹര ഗാനം ഇതിനോടകം നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. വൈറലായ പാട്ട് കേൾക്കാം.