ചിരിച്ചും നൃത്തം ചെയ്‌തും അജിത്തും നയൻസും; വിശ്വാസത്തിന്റെ മേക്കിങ് വീഡിയോ കാണാം..

February 12, 2019

ആരാധകരുടെ വിശ്വാസത്തിനു വിള്ളല്‍ ഏല്‍പിക്കാതെ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് വിശ്വാസം. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോള്‍ വിശ്വാസത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുപോലെതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വിശ്വാസത്തിനും ലഭിക്കുന്നത്.

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. 125.5 കോടിയിലധികമാണ് വിശ്വാസത്തിന്റെ ബോക്സ് ഓഫീസ്  കളക്ഷന്‍.