ടെന്നീസ് കളിച്ച് മോഹന്‍ലാലും യുവരാജും; രസകരമായ ഗൂഗിള്‍ മീം
ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ലൂസിഫറിനും യുവരാജ് സിങിനും ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി രസകരമായ മീം ആണ് ഗൂഗിള്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ടെന്നീസ് കളിക്കുന്ന മോഹന്‍ലാലും യുവരാജുമാണ് മീമിലുള്ളത്. മിയാമി ഓപ്പണും ഈ ആഴ്ച ട്രെന്‍ഡിങില്‍ എത്തിയതിനാലാണ് ടെന്നീസ് കളി ഉള്‍പ്പെടുത്തിയിരക്കുന്നത്.
അതേസമയം മേഹന്‍ലാലിനെയും യുവരാജ് സിങിനെയും എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള നായകര്‍ എന്നാണ് ഗൂഗിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ അടിച്ചുകൊണ്ടാണ് യുവരാജ് സിങ് ട്രെന്‍ഡിങിലെത്തിയത്.
The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H
— Google India (@GoogleIndia) March 30, 2019
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന, പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തി. ഇന്ത്യയിലെ തീയറ്ററുകളില്‍ നിന്നും മാത്രമായി 12 കോടിയാണ് ആദ്യ ദിനം ലൂസിഫര്‍ നേടിയത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കൂടി പുറത്തു വരുന്നതോടെ ആദ്യദിനത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തമാക്കിയേക്കാം. അതേസമയം 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.
പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.
Read more:കാല്‍മുട്ട് വേദനയെ അകറ്റിനിര്‍ത്താന്‍ ചില പൊടിക്കൈകള്‍
ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.