‘കാനന ചാലയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ..?’ പൊട്ടിച്ചിരിപ്പിച്ച് വീണ്ടും അമ്മാമ്മയും കൊച്ചുമോനും; വീഡിയോ കാണാം..

March 2, 2019

ടിക് ടോക് വീഡിയോകൾക്ക് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്ഥാനമാണ്. നിരവധി താരങ്ങളാണ് ദിവസേന ടിക് ടോക്കുകളിലൂടെ വൈറലാകുന്നത്. അടുത്തിടെ വൈറലായ ഒരു അമ്മാമ്മയും കൊച്ചുമോനുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

പ്രായത്തെപ്പോലും വകവെയ്ക്കാതെയുള്ള ഈ അമ്മാമ്മയുടെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ടിക് ടോക്ക് പ്രകടനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നവരുടെ എണ്ണം ദിനം പ്രതി ഉയർന്നു വരുമ്പോൾ അതിൽ പ്രായഭേദമന്യേ എല്ലാവരും എത്തുന്നത് ഏറെ സന്തോഷകരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അടുത്തിടെ ടിക് ടോക്ക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് ഈ ചുവന്ന കുപ്പായക്കാരി അമ്മാമ്മയും കൊച്ചുമോനും.സമൂഹ മാധ്യമങ്ങളിൽ നിരവധി പുതിയ ഐറ്റവുമായി എത്തുന്ന അമ്മാമ്മക്കും  കൊച്ചുമോനും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍ ഏറെയാണ്.

ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയോടെയാണ് ഇരുവരെയും ആരാധകർ സ്വീകരിക്കുന്നത്.

ടിക് ടോക്കില്‍ മികച്ച പ്രകടനങ്ങളാണ് ഈ അമ്മാമ്മയും കൊച്ചുമോനും കാഴ്ചവെയ്ക്കുന്നത്. വിവിധ സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് ഒരുക്കിയിരിക്കുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങള്‍ നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്തിരിക്കുകയാണ് ടിക് ടോക്കിലെ ഈ അമ്മാമ്മയുടെയും കൊച്ചുമോന്റെയും രണ്ടാമത്തെ വീഡിയോയും..

അതേസമയം സമൂഹ മാധ്യമങ്ങളിൽ ഏറെ കൈയ്യടി നേടിയ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സന്റെയും വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും.

പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.