ആരാധകരെ ആവേശത്തിലാഴ്ത്തി ‘അവഞ്ചേഴ്സ് 4: എൻഡ് ഗെയിം’; പുതിയ ട്രെയ്ലർ കാണാം..

ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം ‘അവഞ്ചേഴ്സ് 4: എൻഡ് ഗെയി’മിന്റെ രണ്ടാമത്തെ ട്രെയ്ലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോൾ ട്രെയിലറിന് മൂന്നു കോടിക്ക് മേല്‍ കാഴ്ച്ചക്കാരായി. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്.
അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമെന്ന് കരുതുന്ന അവഞ്ചേഴ്സ് 4: എൻഡ് ഗെയിമിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. 2018 -ൽ ലോകത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് നോക്കുമ്പോഴും അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര് ഒന്നാമതായിരുന്നു.
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ‘അവഞ്ചേഴ്സ് 4: എൻഡ് ഗെയിം’ എന്ന ചിത്രം ഈ വർഷം മെയിൽ തിയേറ്ററുകളിൽ എത്തും. താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവഞ്ചേര്‍സ് തകരുകുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര് അവസാനിച്ചത്. അതുകൊണ്ടുതന്നെ അടുത്ത ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
Read also: വൈറലായി നവ്യയുടെ സുംബാ ഡാൻസ്; കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..
പുതിയ ചിത്രത്തിന്റെ ആദ്യ ട്രെയ്ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രണ്ടാമെത്തെ ട്രെയ്ലറും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പുതിയ ട്രെയ്ലറിൽ അയേൺ മാൻ അന്തരീക്ഷത്തിൽ ഏകാന്തനായി നിൽക്കുന്നതും, പിന്നീട് അയേൺ മാനും സംഘവും പടച്ചട്ടയണഞ്ഞ് യുദ്ധത്തിനായി കാത്തു നിൽക്കുന്നതുമാണ് പുതിയ ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറെ ആകാംഷയും സസ്പെൻസും നിറച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘അവഞ്ചേഴ്സ് 4: എൻഡ് ഗെയിം’ ട്രെയ്ലർ കാണാം..