മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ഹോളിവുഡിലേക്ക്

March 23, 2019

മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ബാബു ആന്റണി ഹോളിവുഡിലേക്ക്. ‘ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ്’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബര്‍ട്ട് ഫര്‍ഹാം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്.

ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ലോക കരാട്ടെ ചാമ്പ്യന്‍ റോബര്‍ട്ട് പാര്‍ഹാമിനൊപ്പം ലോക ബോക്‌സിങ് ചാമ്പ്യന്‍ ടോണി ദി ടൈഗര്‍ ലോപ്പസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ താരങ്ങൾക്കൊപ്പമാണ്  മലയാളത്തിന്റെ ആക്ഷൻ ഹീറോ വേഷമിടുന്നത്.

1980 കളിൽ മലയാള സിനിമയിൽ വില്ലനായെത്തിയ താരം പിന്നീട് സഹനടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടി. മലയാളത്തിന് പുറമെ  കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Read more: മമ്മൂക്കയുടെ ഫോട്ടോ കണ്ടാൽ പൃഥ്വിയുടെ ഫോട്ടോ കിണറ്റിലിടാൻ തോന്നും; ട്രോളിന് മറുപടി നൽകി പൃഥ്വി..

നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി ശക്തമായ വേഷമായി ബാബു ആന്റണി എത്തിയിരുന്നു. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ ഗുരുവിന്റെ വേഷത്തിലാണ് താരം എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മോഹൻലാലും എത്തിയിരുന്നു.

ബോക്‌സ് ഓഫീസ് കളക്ഷനിലും ഉന്നത വിജയം കൊയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അഞ്ച് കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളുമായാണ് ആദ്യദിനം കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!