താമരക്കുളത്തിലെ ഉരുളിയില്‍ മാനം നോക്കി കിടക്കുന്ന കുഞ്ഞ്; ഈ ചിത്രം പിറന്നതിങ്ങനെ: വീഡിയോ

March 9, 2019

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ഫോട്ടോയുണ്ട്. താമരക്കുളത്തിലെ ഉരുളിയില്‍ മാനം നോക്കി കിടക്കുന്ന ഒരു കുഞ്ഞിന്റെ മനോഹര ചിത്രം. കാഴ്ചക്കാരന്റെ കണ്ണും മനവും നിറയ്ക്കുന്നതായിരുന്നു ഈ ചിത്രം. മനോഹരമായ ഫ്രെയിമിലൊരുക്കിയിരിക്കുന്ന ഈ ചിത്രം ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ളതാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ ഫോട്ടോയുടെ മെയ്ക്കിങ് വീഡിയോ. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ മെയ്ക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചരിക്കുന്നത്.

നാടോടുമ്പോള്‍ നടുവേ ഓടണമെന്നണല്ലോ പൊതുവെ പറയാറ്. എന്നാല്‍ നാടോടുമ്പോള്‍ നടുവേ അല്ല ഒരുമുഴം മുന്നേ ഓടുന്നവരാണ് ഇക്കാലഘട്ടത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍. ഒരു അല്‍പം ക്രീയേറ്റിവിറ്റിയും വെറൈറ്റിയുമൊക്കെ പരീക്ഷിക്കാന്‍ ക്യാമറാമാന്‍മാര്‍ക്ക് താല്‍പര്യം കൂടുതലാണ്. പ്രത്യേകിച്ച് ന്യൂ ജനറേഷന്‍ ഫോട്ടോഗ്രാഫേഴ്സിന്. ഇത്തരത്തില്‍ ക്രീയേറ്റിവിറ്റിയും വെറൈറ്റിയുമെല്ലാം വേണ്ടുവോളം പരീക്ഷിച്ചിട്ടുണ്ട് ഈ ഉണ്ണിക്കണ്ണന്‍റെ ചിത്രത്തില്‍.

Read more:വെള്ളിത്തിരയിൽ ആക്ഷനും ആകാംഷയും നിറച്ച് ഗാംബിനോസ് എന്ന അധോലോക കുടുംബം

ഫോട്ടോയ്ക്കൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് കുഞ്ഞിന്‍റെ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരി. ആരുടെയും മനം കവരുന്ന തരത്തില്‍ പുഞ്ചിരിച്ചുകൊണ്ടാണ് ഉരുളിയിലുള്ള കുഞ്ഞിന്‍റെ കിടപ്പ്. എന്തായാലും ഫോട്ടോയ്ക്കൊപ്പം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് ഫോട്ടോയുടെ മെയ്ക്കിങ് വീഡിയോയും.