ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് നീക്കി
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. സുപ്രീം കോടതിയുടേതാണ്. അതേസമയം ശിക്ഷ പുനപരിശോധിക്കണമെന്നും ബിസിസിഐയോട് സിപ്രീം കോടതി നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയുടെ മേല്‍ ഭാഗീകമായാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ബിസിസിഐയ്ക്ക് തന്നെയാണ്.
2013 മുതല്‍ 2019 വരെ ആറ് വര്‍ഷത്തേക്കായിരുന്നു ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീന്തിനെതിരെ ബിസിസിഐയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് ആറ് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രാന്ത്യരവും ആഭ്യന്തരവുമായിട്ടുള്ള മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കിയിരുന്നു. ഇതുമൂലം നിരഴധി മത്സരങ്ങളും ശ്രീശാന്തിന് നഷ്ടപ്പെട്ടു.
Read more:ഹൃദയംതൊട്ട് ഇളയരാജയിലെ പുതിയ വീഡിയോ ഗാനം
ബിസിസിഐയുടെ വിലക്ക് നേരത്തെ കേരളാ ഹൈക്കോടതിയും ശരിവെച്ചു. തുടര്‍ന്ന് 2018 ലാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഓരു വര്‍ഷം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി.
വാതുവെയ്പ് കേസില്‍ രാജസ്ഥാന് റോയല്‍സ് രണ്ട് വര്‍ഷത്തെ വിലക്കായിരുന്നു ശ്രീശാന്തിന് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വതുവെയ്പ് കേസിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. അന്താരാഷ്ട്ര തലത്തില്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ശ്രീശാന്തിനെതിരെയുള്ള വാതുവെയ്പ്പ് കേസ്.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ പതിനാലോ അധിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത് വാഗ്ദാനം ചെയ്തുവെന്നതായിരുന്നു താരത്തെക്കുറിച്ചുള്ള ആരോപണം.