കിടിലന്‍ ഡാന്‍സുമായ് സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ‘ഡാന്‍സിങ് അങ്കിള്‍’ വീണ്ടും; വീഡിയോ

March 15, 2019

നൃത്തത്തെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. ഒരൊറ്റ നൃത്തം കൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരുന്നു സോഷ്യല്‍ മീഡിയ ‘ഡാന്‍സിങ് അങ്കിള്‍’ എന്ന് വിശേഷിപ്പിക്കുന്ന സഞ്ജീവ് ശ്രീവാസ്തവ. ഡാന്‍സിങ് അങ്കിളിന്റെ പുതിയ നൃത്തച്ചുവടുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇത്തവണ സ്‌റ്റേജുകളിലൊന്നുമല്ല താരത്തിന്റെ പ്രകടനം. ഡാന്‍സിങ് അങ്കിളിന്റെ കിടിലന്‍ ഡാന്‍സ് ആല്‍ബം രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ചാച്ചാ നാച്ച്’ എന്നാണ് ഈ വീഡിയോ ആല്‍ബത്തിന്റെ പേര്. ജാസിം ആണ് ഈ വീഡിയോയുടെ സംവിധായകന്‍. ബെന്നി ദയാലും ജാസിമും ചേര്‍ന്നാണ് ആലാപനം.

മുമ്പും പല തവണ സഞ്ജീവ് ശ്രീവാസ്തവ അതിമനോഹരമായി നൃത്തച്ചുവടുകള്‍വെച്ചിരുന്നു. ഗോവിന്ദയുടെയും ഹൃത്വിക് റോഷന്റെയും ഗാനങ്ങള്‍ക്ക് ചടുലതയോടെയാണ് ഡാന്‍സിങ് അങ്കിള്‍ ചുവടുകള്‍ വെച്ചത്. ഗോവിന്ദയുടെ ‘ആപ്‌കെ ആ ജാനെ സെ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് സഞ്ജീവ് ശ്രീവാസ്തവ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജീവിന്റെ ഈ നൃത്തം ഷെയര്‍ ചെയ്തവരും നിരവധിയാണ്. തുടര്‍ന്ന് ഹൃത്വിക് റോഷന്റെ ‘കഹോന പ്യാര്‍ ഹേ…’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് ഡാന്‍സിങ് അങ്കിള്‍ താരമായി.

Read more:‘വാസന്തി ഈസ് ടേക്ക് ജംപര്‍’ അതായത് എടുത്തുചാട്ടക്കാരി; ചിരി പടര്‍ത്തി കാരക്ടര്‍ പോസ്റ്റര്‍

സാമൂഹ്യമാധ്യമങ്ങള്‍ തന്നെയാണ് സഞ്ജീവ് ശ്രീവാസ്തവയ്ക്ക് ഡാന്‍സിങ് അങ്കിള്‍ എന്ന പേരു നല്‍കിയത്. പലപ്പോഴും ഭാര്യ അഞ്ജലിയും സഞ്ജീവിനെപ്പം വേദിയില്‍ നൃത്തം ചെയ്തിരുന്നു. തകര്‍പ്പന്‍ ഡാന്‍സര്‍ മാത്രമല്ല മികച്ച ഒരു അധ്യാപകന്‍ കൂടിയാണ് സഞ്ജീവ്. ഭോപ്പാലിലെ ഒരു സ്വകാര്യ കേളേജിലെ അധ്യാപകനാണ് ഇദ്ദേഹം. പ്രമുഖരടക്കം നിരവധി പേരാണ് സഞ്ജീവിന്റെ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അസാമാന്യമായ മെയ്‌വഴക്കവും ചടുലതയും സഞ്ജീവ് ശ്രീവാസ്തവയ്ക്കുണ്ട്. അദ്ദേഹത്തിന്റെ ഡാന്‍സുകളില്‍ ഇത് പ്രകടവുമാണ്. പ്രായത്തെ മറന്ന് നൃത്തം വയ്ക്കുമ്പോള്‍ കാണികള്‍ക്ക് ഇടയില്‍ ആവേശമായി മാറുകയാണ് ഈ ഡാന്‍സിങ് അങ്കിള്‍.