ആരാധകനെ ഗ്രൗണ്ടിലൂടെ ഓടിച്ച് ധോണി; രസകരമായ വീഡിയോ കാണാം…

March 5, 2019

ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റിലെ മികച്ച പ്രകടനം കൊണ്ട് മാത്രമല്ല താരം ആരാധകരുടെ പ്രിയപ്പെട്ടവനാകുന്നത് ആരാധകരോടുള്ള സ്നേഹം കൊണ്ടും കൂടിയാണ്. താരത്തിന്റെ ആരാധകരോടുള്ള സ്നേഹത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

താരത്തോടുള്ള ആരാധകരുടെ സ്നേഹത്തിന്റെ പലഭാവങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ ധോണിയെ കാണാന്‍ വേണ്ടി മാത്രം ആരാധകര്‍ ഗ്രൗണ്ടിലിറങ്ങുന്നതും കണ്ടിട്ടുണ്ട്. ഇന്ന് നാഗ്പൂരിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്‌സരം നടന്നപ്പോഴും അത്തരമൊരു സംഭമുണ്ടായി.

മത്‌സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകന്റെ സ്നേഹമാണ് ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകൻ ധോണിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ വന്‍ ഓട്ടക്കാരനായ താരം പിടികൊടുത്തില്ല.

ആദ്യം ചിരിയോടെ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു. ആരാധകന്‍ വിടുന്ന മട്ടില്ല. വീണ്ടും പിന്തുടര്‍ന്നു, ധോണി ഓടി. ആരാധകന്‍ പിന്നാലേയും..  പിന്നീട് സ്റ്റംപിനടുത്ത് വച്ച് ധോണി നിന്നുകൊടുത്തു. മുന്‍ ക്യാപ്റ്റനെ ഒന്നു കെട്ടിപ്പിടിച്ച ശേഷമാണ് ആരാധകര്‍ ഗ്രൗണ്ട് വിട്ടത്. രസകരമായ വീഡിയോ കാണാം..