വേദിയിൽ നൃത്തച്ചുവടുകളുമായി ദുൽഖറും അമാലും; വീഡിയോ കാണാം..

March 18, 2019

മലയാളത്തിന്റെ കുഞ്ഞിക്കയ്ക്ക് ആരാധകർ ഏറെയാണ്. അഭിനയത്തിലെ മികവിനൊപ്പം താരത്തിന്റെ ആരാധകരോടുള്ള സ്നേഹം കൊണ്ടും ദുൽഖർ സൽമാന് ആരാധകർ ഏറെയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും ഒപ്പം ബോളിവുഡിലും ഇടം നേടിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ഒരു വിവാഹ വേദിയിലെ താരത്തിന്റെ ഡാൻസ്  വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഭാര്യ അമാലിനും മറ്റ് നർത്തകിമാർക്കും ഒപ്പമാണ് താരം അരങ്ങ് തകർത്തത്.

അതേസമയം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും തിരക്കേറിയ നടൻ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രം ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തും. ബി സി നൗഫൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read more: പ്രണയവും രാഷ്ട്രീയവും പറഞ്ഞ് ‘ഡിയർ കോമ്രേഡ്’; ടീസർ കാണാം..

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.