മമ്മൂക്കയുടെ ഫോട്ടോ കണ്ടാൽ പൃഥ്വിയുടെ ഫോട്ടോ കിണറ്റിലിടാൻ തോന്നും; ട്രോളിന് മറുപടി നൽകി പൃഥ്വി..

March 23, 2019

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തിലേക്കും ചുവടുവെയ്ക്കുന്ന താരത്തിന്റെ പുതിയ ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ആരാധകരുമായും ചാറ്റുകളിൽ  ഏർപ്പെടാറുണ്ട്. തന്നെക്കുറിച്ച് വരുന്ന ട്രോളുകളും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് അത്തരത്തിലുള്ള ഒരു ട്രോളിന് പൃഥ്വി നൽകിയ മറുപടി.

പൃഥ്വി ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രവും ഒപ്പം ഇട്ട കമന്റുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്’ എന്നാണ് ആരാധകൻ പൃഥ്വിയുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്‌തത്‌. ഇതിന് പിന്നാലെ ട്വിറ്ററില്‍ ഈ കമന്റ് പേസ്റ്റ് ചെയ്ത് പൃഥ്വി മറുപടി നല്‍കിയത് ഇങ്ങനെയാണ് ‘സത്യം.’  പൃഥ്വിയുടെ ഈ ട്വീറ്റ് ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്.


അതേസമയം പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ഈ മാസം 28 ന് തിയേറ്ററുകളിൽ എത്തും.സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ചിത്രത്തിലെ പോസ്റ്ററുകളും ഗാനവും ട്രെയ്‌ലറുമെല്ലാം. മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.

Read more : വരിക വരിക സഹജരേ..’ ആവേശം കൊള്ളിച്ച ദേശഭക്തി ഗാനം ‘ലൂസിഫറി’ലൂടെ വീണ്ടും കേൾക്കാം; വീഡിയോ കാണാം…