പേരയ്ക്ക സംഗതി അത്ര സിംപിളല്ല; അറിഞ്ഞിരിക്കാം പേരയ്‌ക്കയിലെ ഗുണങ്ങൾ

March 20, 2019

നമ്മുടെ വീടുകളിലും മാർക്കറ്റുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. അതുകൊണ്ടുതന്നെ ഈ ഫലത്തിന് വേണ്ടത്ര പ്രസക്തി ലഭിക്കാറില്ല. എന്നാൽ പേരയ്ക്ക അത്ര നിസാരമായി കാണേണ്ട ഒന്നല്ല. പേരയുടെ വേര് മുതൽ ഇലവരെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.

പേരയ്ക്കയിൽ വൈറ്റമിൻ സി,എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസവും ഓരോ പേരയ്ക്ക കഴിക്കുന്നതോടെ നിരവധി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.

പേരയ്ക്കയുടെ വേരുമുതൽ ഇലവരെ ഔഷധഗുണങ്ങളാൽ സമൃദ്ധമാണ്. പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. അതുപോലെ പല്ലുകളുടെ സംരക്ഷണത്തിനും പേരയില അത്യുത്തമമാണ്. പ്രമേഹം നിയന്ത്രിക്കാൻ പേരയില ഉപയോഗിച്ച് പല്ലു തേയ്ക്കുന്നത് വളരെ നല്ലൊരു മാർഗമാണ്.

അതുപോലെ പേരയില ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് വയറിനും രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനും സഹായകമാകും.അതുപോലെ മൂക്കാത്ത പേരയ്ക്ക കഴിയ്ക്കുന്നത് പ്രമേഹരോഗത്തിന് വളരെ അത്യുത്തമമാണ്. അതുപോലെ പേരയ്‌ക്ക സ്ഥിരമായി കഴിക്കുന്നതോടെ ഹൃദയാരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും കാരണമാകും.

Read also:  ആശംസകൾക്കും സ്റ്റാറ്റസുകൾക്കുമപ്പുറം സന്തോഷം പകർന്ന് ഒരു ‘സന്തോഷദിനം’

ഗർഭിണികൾ സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും. അതുപോലെ തൈറോയിഡ് ഉള്ളവർ സ്ഥിരമായി പേരയ്ക്ക കഴിക്കണം.

  1.  ദന്താരോഗ്യത്തിന് പേര ഇല
  2. പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക
  3. കണ്ണുകളുടെ ആരോഗ്യത്തിന് പേരയ്ക്ക
  4. ചർമ്മ സംരക്ഷണത്തിന് പേരയ്ക്ക
  5. ഹൃദയാരോഗ്യത്തിന് പേരയ്ക്ക
  6. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പേരയ്ക്ക
  7. അതിസാരം നിയന്ത്രിക്കാൻ പേരയ്ക്ക
  8. തൈറോയിഡിന് പരിഹാരം പേരയ്ക്ക