സെഞ്ച്വറി നേടി കോഹ്ലി; അപൂർവ നേട്ടമെന്ന് ക്രിക്കറ്റ് ലോകം
ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടി വീരാട് കോഹ്ലി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല. എന്നാൽ കളിയിൽ മികച്ച സ്കോർ നേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി. 116 റൺസാണ് താരം കരസ്ഥമാക്കിയത്. 120 ബോളിൽ നിന്നാണ് താരം 116 റൺസ് നേടിയത്. ഇതോടെ 250 റൺസ് ഇന്ത്യ കരസ്ഥമാക്കി.
ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 9000 റൺസ് നേടുന്ന ക്യാപ്റ്റനെന്ന അപൂർവ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കോഹ്ലി. 159 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
അതേസമയം ഇന്നത്തെ കളിയിൽ ഇന്ത്യയുടെ പ്രകടനം ആരാധകർക്ക് ആദ്യമെന്നും ആശ്വാസം പകർന്നിരുന്നില്ലെങ്കിലും കോഹ്ലിയുടെ സെഞ്ച്വറി ആരാധകർക്ക് ആശ്വാമായി. നാഗ്പൂരാണ് രണ്ടാം അങ്കത്തിന് വേദിയായത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് പോരാട്ടത്തിനിറങ്ങിയത്.
അതേസമയം നാഗ്പൂര്‍ എന്നും ധോണിക്ക് അനുകൂലമായിട്ടാണ് വിധി എഴുതിയിട്ടുള്ളത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ധോണിയുടെ മടക്കം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. നാഗ്പൂരില്‍ കളിച്ചിട്ടുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും 268 റണ്‍സ് നേടിയിട്ടുള്ള താരമാണ് കോഹ്ലി. നാഗ്പൂരില്‍ ഏറ്റവും അധികം റണ്‍സ് അടിച്ചെടുത്ത താരവും ധോണി തന്നെയാണ്. നാഗ്പൂരില്‍ രണ്ട് സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ 237 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങില്‍ കരുത്തായത്. എന്നാൽ ഇരുവർക്കും ഇന്നത്തെ കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല.