ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

March 2, 2019

ഇന്ത്യ ഓസ്ട്രലിയ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ മത്സരത്തിന് വേദിയാകുന്നത് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷ്ണൽ സ്റ്റേഡിയമാണ്.

അതേസമയം ഇന്നത്തെ കളിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിനെ തുടർന്നാണ് ധോണി കളിയിൽ നിന്നും വിട്ടുനിൽക്കുന്നത്.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ എം എസ് ധോണിക്ക് പരിക്കേറ്റിരുന്നു. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം പരിശീലിക്കവെ താരത്തിന്റെ വലതു കൈത്തണ്ടയില്‍ പന്ത് തട്ടുകയായിരുന്നു. പിന്നീട് പരിശീലനത്തിനിറങ്ങാതിരുന്ന താരം ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങെനെയെങ്കിൽ റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പർ.

ബാറ്റിംഗിൽ രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോലി എന്നിവരാണ് ഇറങ്ങുന്നത്. ബൗളിംഗിൽ കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ സഖ്യമാവും കളിക്കളത്തിൽ എത്തുന്നത്.

Read also;അഭിനന്ദന് അഭിനന്ദ പ്രവാഹവുമായി ഇന്ത്യൻ കായിക ലോകം;വ്യത്യസ്ത സ്വീകരണമൊരുക്കി ക്രിക്കറ്റ് ടീം

അതേസമയം ഈ മത്സരം പലർക്കും നിർണായകമാണ്. ലോകകപ്പിനുള്ള അവസാന ടീമിനെ കണ്ടെത്താൻ ടീം ഇന്ത്യയുടെ അവസാന അവസരമാണിത്. റിഷഭ് പന്ത് , വിജയ് ശങ്കർ, കെ എൽ രാഹുൽ, സിദ്ധാർഥ് കൗൾ എന്നിവർക്ക് നിണായകമാണ് ഈ ഏകദിനം. എന്നാൽ ഇന്നത്തെ കളിയിൽ ധോണി ഇറങ്ങാതിരുന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

ഇന്ന് മുതൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ പുതിയ ജേഴ്‌സിയിലാകും മൈതാനത്തെത്തുക