ഐപിഎൽ; ആ അവസാന ബോളിൽ എന്താണ് സംഭവിച്ചത്? കളിയിൽ ശരിക്കുള്ള വിജയം ആർക്ക് ?

March 29, 2019

ഐ പി എല്ലിന്റെ ആവേശത്തിലാണ് ഇന്ത്യ മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികൾ. ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ വ്യാഴാഴ്ചത്തെ മത്സരത്തിൽ ബംഗളൂരുവിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് വിജയം നേടിയപ്പോൾ കളിക്കളത്തിൽ നിറഞ്ഞ ആവേശമായിരുന്നു.. എന്നാൽ കളി കണ്ടുനിന്നവർ അവസാന നിമിഷം വരെ ഒന്നടങ്കം പ്രതീക്ഷിച്ചത് ബംഗളുരുവിന്റെ വിജയമായിരുന്നു. കണക്കുകൂട്ടലുകളെ മുഴുവൻ  ഞെട്ടിച്ചുകൊണ്ട് ഒന്ന് കണ്ണ് ചിമ്മിത്തുറന്ന വേളയിൽ വിജയം മുംബൈക്ക് ഒപ്പമെന്നറിഞ്ഞപ്പോൾ പലർക്കും അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു.. കളിയുടെ അവസാന നിമിഷത്തിൽ അമ്പയറുടെ രുപത്തിൽ സാക്ഷാൽ ദൈവം പ്രത്യക്ഷപെട്ടുവെന്ന് മുംബൈ ആരാധകർ ചിന്തിക്കുമ്പോൾ അമ്പയറിന്റെ അശ്രദ്ധയെ പഴിക്കുകയാണ് ബംഗളൂരു ആരാധകർ.

ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ അപ്രതീക്ഷിത വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 181 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

കളിയുടെ അവസാന നിമിഷത്തിൽ  ആകാംഷയുടെ മുൾമുനയിൽ മുംബൈ ആരാധാകരും ബംഗളുരു ആരാധകരും ഗ്യാലറിയിൽ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു..പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമായില്ല. അതിനിടെ അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ മലിംഗയുടെ പന്ത് നോബോളായിരുന്നു. എന്നാല്‍ ഇത് അമ്പയര്‍ കണ്ടില്ല. ഇത് കളിയിൽ ചർച്ചയായിരുന്നു. ഈ പന്ത് ബോൾ ചെയ്യുമ്പോവ്‍ മലിംഗയുടെ കാൽ വരയ്ക്കു പുറത്തായിരുന്നെങ്കിലും ഇത് അംപയർ ശ്രദ്ധിച്ചില്ല. ഈ പന്തു നേരിട്ട ശിവം ദുബെയ്ക്കാകട്ടെ, റണ്ണൊന്നും നേടാനായുമില്ല. അമ്പയർ ഇത് കൃത്യമായി കണ്ടിരുന്നുവെങ്കിൽ, നോബോൾ വിളിച്ചിരുന്നുവെങ്കിൽ ഒരു റൺസും ഒരു ബോളും ബംഗളുരുവിന് ലഭിക്കുമായിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വീരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ അമ്പയറുടെ അശ്രദ്ധയ്‌ക്കെതിരെ  ശബ്ദമുയർത്തിയതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അപ്പോഴേക്കും പക്ഷെ മുംബൈയുടെ വിജയക്കൊടി ഗ്യാലറിയിൽ പാറി തുടങ്ങിയിരുന്നു..

Read also: ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി

എന്നാൽ കളിയിലെ ആ അവസാന ബോൾ അമ്പയർ കണ്ടിരുന്നുവെങ്കിൽ ഒരുപക്ഷെ കളി എന്താകുമായിരുന്നു.. അതുവരെ വിജയപ്രതീക്ഷയിൽ മുന്നേറിയിരുന്ന ബംഗളുരുവിന് വിജയം സ്വന്തമാക്കാൻ കഴിയുമായിരുന്നോ..?? അപ്പോൾ കളിയിൽ ശരിക്കുള്ള വിജയം ആർക്കാണ്..??