ഐ പി എൽ; ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്
ഐപിഎല്ലില്‍ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡൽഹിയിലെ ഫിറോസ് ഷാ കോട് ലയിലാണ് മത്സരം നടക്കുന്നത്. അതേസമയം കളിയിൽ ഇത്തവണ സുപ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ട്രെന്‍ഡ് ബോള്‍ട്ടിന് പകരം അമിത് മിശ്ര ക്യാപിറ്റല്‍സ് പ്ലെയിംഗ് ഇലവനിലെത്തി.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടിയിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെ തോൽപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ എവേ മത്സരമാണ് ഇന്ന് അരങ്ങേറുന്നത്.
മുംബൈയ്ക്കെതിരെ 37 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കഴിഞ്ഞ കളിയിൽ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 214 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ മുംബൈക്ക് 19.2 ഓവറില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മുംബൈ- ഡല്‍ഹി മത്സരത്തില്‍ എടുത്തു പറയേണ്ടത് ഋഷഭ് പന്തിന്റെ പ്രകടനം തന്നെയാണ്. താരത്തിന്റെ കൂറ്റന്‍ സ്കോര്‍ തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് തുണയായതും. 27 ബോളില്‍ നിന്നുമായി പുറത്താകാതെ ഋഷഭ് പന്ത് 78 റണ്‍സ് അടിച്ചെടുത്തു. ഐപിഎല്ലിലെ ഒമ്പതാം അര്‍ധ സെഞ്ചുറി നേട്ടം കൂടിയാണ് ഋഷഭ് പന്ത് കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ സ്വന്തമാക്കിയത്.
47 റണ്‍സെടുത്ത കോളിന് ഇന്‍ഗ്രാമും 43 റണ്‍സെടുത്ത ശിഖര്‍ ധവാനും ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്കി. ഇഷാന്ത് ശര്‍മ്മ, കാഗിസോ റബാദ എന്നിവര്‍ ഡല്‍ഹിക്കായി രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയത്തിലെത്തുകയും ചെയ്തു. അര്‍ധ സെഞ്ചുറി പിന്നിട്ട യുവരാജ് സിങ്ങാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്കോറര്‍. 53 റണ്‍സാണ് യുവി അടിച്ചെടുത്തത്.
Read also: ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി
അതേസമയം ഐ പി എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിൽ പതിനേഴ് ഓവറിൽ കേവലം 70 റൺസിന് ബംഗ്ലൂരുവിനെ ചെന്നൈ സൂപ്പർ കിങ്സ് ഓൾ ഔട്ടാക്കുകയായിരുന്നു.
എന്നാൽ യുവത്വം തുളുമ്പുന്ന ടീമുകളുമായി ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുമ്പോൾ അനുഭവസമ്പത്ത് കൈ മുതലാക്കിയാണ് ചെന്നൈ എത്തുന്നത്.