ഐ പി എൽ; ബംഗളൂരുവിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിലെ കന്നി വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിൽ പതിനേഴ് ഓവറിൽ കേവലം 70 റൺസിന് ബംഗ്ലൂരുവിനെ ചെന്നൈ സൂപ്പർ കിങ്സ് ഓൾഡ് ഔട്ടാക്കുകയായിരുന്നു.
ഇന്ത്യൻ നായകൻ വീരാട് കോഹ്ലി നയിക്കുന്നടീമും മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ടീമുമാണ് ഇന്നലെ കളിക്കളത്തിൽ പോരാട്ടത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഏറെ ആവേശത്തോടെയാണ് ആരാധകർഇരു ടീമുകളും ടീമും തമ്മിലുള്ള പോരാട്ടത്തെ വരവേറ്റത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ആദ്യം മുതലെ കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചിരുന്നില്ല. 17.1 ഓവറില്‍ 70 റൺസിന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിന്റെ രുചിയറിഞ്ഞു. എന്നാൽ ടോസ് നേടി ആദ്യം ബൗളിങ്ങ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ പ്രകടനവും. നിലവിലെ ചമ്പ്യാന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതുവരെ മൂന്ന് തവണയാണ് ഐ പി എൽ കിരീടമ സ്വാന്തമാക്കിയത്.
Read also: ആരാധകനെ അമ്പരപ്പിച്ച് വീണ്ടും ധോണി; സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയുടെ ഓട്ടം, വീഡിയോ കാണാം..
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വച്ച് രാത്രി എട്ടു മണിക്കാണ് ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരം നടന്നത്. അതേസമയം ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി നീക്കിവച്ച 20 കോടി രൂപ ബിസിസിഐ കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായാണ് ആഘോഷം വേണ്ടെന്നുവയ്ക്കാൻ ബിസിസിഐ ഭരണസമിതി തീരുമാനിച്ചത്.
അതോടൊപ്പം ആദ്യ ഹോം മത്സരത്തിന് ശേഷം ലഭിക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് നേരത്തെ അറിയിച്ചിരുന്നു. മത്സരത്തിനു ശേഷം ടീം ക്യാപ്റ്റൻ എം.എസ് ധോണി ചെക്ക് കൈമാറുമെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് ഡയറക്ടർ രാകേഷ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.