ഐപിഎല്‍: തുടക്കത്തിലെ പാളി മുംബൈ

March 25, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ തന്നെ മുബൈ ഇന്ത്യന്‍സിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ആദ്യ മത്സരത്തിലെ മുംബൈയുടെ എതിരാളികള്‍. മുംബൈയ്‌ക്കെതിരെ 37 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 214 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ മുംബൈയക്ക് 19.2 ഓവറില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

മുംബൈ- ഡല്‍ഹി മത്സരത്തില്‍ എടുത്തു പറയേണ്ടത് ഋഷഭ് പന്തിന്റെ പ്രകടനം തന്നെയാണ്. താരത്തിന്റെ കൂറ്റന്‍ സ്‌കോര്‍ തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് തുണയായതും. 27 ബോളില്‍ നിന്നുമായി പുറത്താകാതെ ഋഷഭ് പന്ത് 78 റണ്‍സ് അടിച്ചെടുത്തു. ഐപിഎല്ലിലെ ഒമ്പതാം അര്‍ധ സെഞ്ചുറി നേട്ടം കൂടിയാണ് ഋഷഭ് പന്ത് കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ സ്വന്തമാക്കിയത്.

47 റണ്‍സെടുത്ത കോളിന്‍ ഇന്‍ഗ്രാമും 43 റണ്‍സെടുത്ത ശിഖര്‍ ധവാനും ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി. ഇഷാന്ത് ശര്‍മ്മ, കാഗിസോ റബാദ എന്നിവര്‍ ഡല്‍ഹിക്കായി രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയത്തിലെത്തുകയും ചെയ്തു. അര്‍ധ സെഞ്ചുറി പിന്നിട്ട യുവരാജ് സിങ്ങാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സാണ് യുവി അടിച്ചെടുത്തത്.

Read more:ധോണിക്കൊപ്പം ആറ് ഭാഷകള്‍ സംസാരിച്ച് കുട്ടി സിവ; കൈയടിച്ച് സോഷ്യല്‍ മീഡിയ

ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പാളിച്ചകളോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് പത്തില്‍ നില്‍ക്കെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി പൃഥിഷായാണ് ആദ്യം കളം വിട്ടത്. പിന്നാലെ സ്‌കോര്‍ 29 ല്‍ നില്‍ക്കെ ശ്രേയസും മടങ്ങി. എന്നാല്‍ ശിഖര്‍ ധവാനും കോളിനും നന്നായിതന്നെ പൊരുതി. ഇതോടെ ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും പുറത്തായതടോ ബാറ്റിങില്‍ അതിശയിപ്പിച്ച് ഋഷഭ് പന്ത് കൂറ്റന്‍ ക്രോര്‍ അടിച്ചെടുത്തു. ഡല്‍ഹിയുടെ ഈ സ്‌കോറിനെ മറികടക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞില്ല.