ഐ പി എൽ; കൊൽക്കത്തയുമായി കൊമ്പുകോർക്കാൻ കിങ്‌സ് ഇലവൻ പഞ്ചാബ്

March 27, 2019

ഐ പി എൽ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടാൻ ഒരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി എട്ട് മണിക്കാണ് മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് പഞ്ചാബിനെ പരാജയപെടുത്തി കൊൽക്കത്ത വിജയം നേടിയിരുന്നു. അതേസമയം കിങ്‌സ് ഇലവൻ പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് കൊൽക്കത്തയുമായി ഏറ്റുമുട്ടാൻ എത്തുന്നത്.

ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ ഇന്നലത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെടുത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റിന്‍റെ  ജയമാണ് കരസ്ഥമാക്കിയത്. 148 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. കളിയിൽ ധോണി 32 റൺസെടുത്ത് പുറത്താകാതെ നിന്നു.

Read also: പപ്പയ്ക്ക് ജയ് വിളിച്ച് മകൾ; വൈറലായി സിവയുടെ വീഡിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടിയിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ തോൽപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ എവേ മത്സരമാണ് ഇന്നലെ അരങ്ങേറിയത്. എന്നാൽ ഐ പി എല്ലിന്റെ ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ്  വിജയം നേടിയിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിൽ പതിനേഴ് ഓവറിൽ കേവലം 70 റൺസിന് ബംഗ്ലൂരുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ ഔട്ടാക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടാൻ  കിങ്‌സ് ഇലവൻ പഞ്ചാബ് ഒരുങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. വിജയം ആവർത്തിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ഇരുടീമുകളും.