ശ്രദ്ധേയേമായി ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍

March 19, 2019

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചലച്ചിത്ര താരം ദിലീപാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് പുതിയ ചിത്രത്തിനു ലഭിക്കുന്നതും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചുണ്ടില്‍ പുകയുന്ന സിഗരറ്റുമായി തീവ്രനോട്ടത്തോടെയാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആന്‍ ശീതള്‍ നായികാ കഥാപാത്രമായും ചിത്രത്തിലെത്തുന്നുണ്ട്.

അനുരാജ് മനോഹറാണ് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഈ ഫോര്‍ എന്റര്‍ടെന്‍മെന്റാണ് നിര്‍മ്മാണം. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനും ചിത്രത്തിന്റെ പേരിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ ശീതള്‍ ഇഷ്‌കില്‍ നായികയായെത്തുന്നു. രതീഷ് രവിയാണ് തിരക്കഥ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തനിമയാര്‍ന്ന അഭിനയ മികവും കൊണ്ടും ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്’ ആണ് ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായെത്തിയ അവസാന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം.

Read more:സൂപ്പര്‍ ഹിറ്റായി കലങ്കിലെ ആദ്യ വീഡിയോ ഗാനം

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷെയ്ഫന്ഹ‍ നിഗത്ദ്തിനു പുറമെ ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.