കേന്ദ്ര കഥാപാത്രങ്ങളായി ദിലീപും അര്‍ജുനും; ‘ജാക് ഡാനിയല്‍’ ഒരുങ്ങുന്നു
മലയാളത്തിന്റെ ജനപ്രീയ താരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടനവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാമചന്ദ്ര ബാബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘പ്രൊഫ. ഡിങ്കന്’, വ്യാസന് കെപിയുടെ ‘ശുഭരാത്രി’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ദിലീപ് ചിത്രങ്ങള്‍.
Read more:ഏറെ രസകരം ശിവാനിയുടെ ഈ കഥ പറച്ചില് ; ശ്രദ്ധേയമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ക്യൂട്ട് വീഡിയോ
എന്നാല്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കോടതി സമക്ഷം ബാലന് വക്കീല്‍’ എന്ന ചിത്രം. ഫെബ്രുവരി മാസം 21 നാണ് ‘കോടതി സമക്ഷം ബാലന് വക്കീല്‍’ തീയറ്ററുകളിലെത്തിയത്. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന് വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന് വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കോമഡിയും ആക്ഷന്‍സും സസ്പെന്‍സുമൊക്കെ നിറച്ചുകൊണ്ടായിരുന്നു കോടതി സമക്ഷം ബാലന്‍വക്കീല്‍ തീയറ്ററുകളിലെത്തിയത്. തെലുങ്കിലും ഹിന്ദിയിലും ചിത്രത്തിന്റെ റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.