ഇനി പ്ലാൻ ബി; പൊട്ടിച്ചിരിപ്പിച്ച് ‘ജീംബൂംബാ’യുടെ ടീസർ, വീഡിയോ കാണാം…

March 11, 2019

അസ്‌കർ അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിംബൂബ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു പുതു വർഷ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായ രീതിയില്‍ കോമഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജീംബൂംബ എന്ന ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ.

നവാഗതനായ രാഹുല്‍ രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രം  മിസ്റ്റിക്ക് ഫ്രൈയിംസിന്‍റെ ബാനറില്‍ സച്ചിനാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രം അടുത്ത വർഷം മാർച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ അപര്‍ണ ബാലമുരളി, ബൈജു സന്തോഷ്, അനീഷ് ഗോപാൽ, ലിമു ഷങ്കര്‍, അഞ്ചു കുര്യന്‍, കണ്ണന്‍ നായര്‍, നേഹ സക്സേന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹണി ബീ 2.5, കാമുകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ സഹോദരൻ  അസ്‌കർ അലി വേഷമിടുന്ന ചിത്രമാണ് ജീംബൂബ. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും നിരവധി കോമഡി രംഗങ്ങൾ കോർത്തിണക്കി കൊണ്ടാണ്  നിർമ്മിച്ചിരിക്കുന്നത്. രസകരമായ ടീസർ കാണാം..

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജിംബൂംബായുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് . ജനപ്രീയ ഗെയിം ആയ പബ്ജിയുടെ സ്റ്റൈലിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് പുതിയ പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം.

Read Also: അണിഞ്ഞൊരുങ്ങി സയേഷ, കൈപിടിച്ച് ആര്യ; വിവാഹ ചിത്രങ്ങൾ കാണാം…

അതേസമയം അസ്‌കർ അലി അഭിനയിച്ച ഹണി ബീ 2.5, കാമുകി എന്നീ രണ്ട് ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.