സ്കൂൾ ഓർമ്മകളുമായി അസുര; ‘ജൂണി’ലെ പുതിയ ഗാനം കാണാം…

March 10, 2019

പുതിയ ക്ലാസിൽ എത്തുമ്പോൾ, പുതിയ അധ്യാപകർ വരുമ്പോഴൊക്കെ ക്ലാസുകളിൽ നടക്കുന്ന ഒരു ചടങ്ങാണ് സെൽഫ് ഇൻട്രൊഡക്ഷൻ. അതുകൊണ്ടുതന്നെ സ്കൂൾ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുകയാണ് സെൽഫ് ഇൻട്രൊഡക്ഷൻ ചെയ്യുന്ന വിദ്യർത്ഥികലെ കാണിക്കുന്ന ‘ജൂണി’ലെ പുതിയ ഗാനം. ജൂണിലെ അസുര എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനം ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്കൂൾ കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജീഷ വിജയൻ പ്രധാന കഥാപാത്രമായി എത്തിയ ജൂൺ. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന ചിത്രമാണ് ജൂൺ. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കുമൊപ്പം ചിത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്.

Read also: ആക്ഷൻ പറഞ്ഞ് ഷാജോൺ, അഭിനയിക്കാൻ പൃഥ്വി; ‘ബ്രദേഴ്‌സ് ഡേ’യുടെ വിശേഷങ്ങൾ…

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അഹമ്മദ് ഖബീർ സംവിധാനം ചെയ്ത ചിത്രം ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ തരംഗമായ ചിത്രത്തിലെ ഗാനം കാണാം..