ആനകളുടെ കഥ പറഞ്ഞ് ‘ജംഗ്‌ലി’; സമൂഹ മാധ്യമങ്ങളിൽ തരംഗമായ ട്രെയ്‌ലർ കാണാം…

March 6, 2019

ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ജംഗ്‌ലി. ജംഗ്‌ലിയുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിലീസ് ചെയ്ത ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

നായകൻ വിദ്വ്യുത് ജമാൽ  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജംഗ്‌ലി. തികച്ചും വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചക്ക് റസ്സലാണ്. ഹോളിവുഡ് സംവിധായകൻ ആദ്യമായി ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘ഇറേസർ’, ‘ദി മാസ്ക്’, ‘സ്കോർപിയൻ കിംഗ്’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ചക്ക് റസ്സൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജംഗ്‌ലി. നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് മനോഹരമായ സംഗീതം ഒരുക്കിയ സമീർ ഉദ്ദിനാണ് ജംഗ്‌ലിയുടെ സംഗീതവും നിർവഹിക്കുന്നത്. ചിത്രത്തിൽ വിദ്വ്യുത് ജമാലിന്റെ നായികമാരായി വേഷമിടുന്നത് പൂജ സാവന്ത്, ആശ ഭട്ട് എന്നി നായികമാരാണ്.

Read also: പുഴയാവാനും വെള്ളച്ചാട്ടമാവാനും കടലാവാനും കഴിയുന്ന വെള്ളമായി സിമിയെപോലുള്ള കുഞ്ഞേച്ചിമാർ ഒരുപാടുണ്ട്; വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ആനക്കാരന്റെ കഥ പറയുന്ന ചിത്രം ഈ വർഷം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ടീസറും  ഏറ്റെടുത്തത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

അതേസമയം ആനകളുടെ കഥ പറയുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ബോളിവുഡ് ആരാധകർ.