സൂപ്പര്‍ ഹിറ്റായി കലങ്കിലെ ആദ്യ വീഡിയോ ഗാനം

March 19, 2019

അടുത്തിടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കലങ്ക്. ടീസറിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തെത്തി. അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് ഇത്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

ഘര്‍ മോര്‍ പര്‍ദേസിയ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രേയ ഘോഷാലും വൈശാലി മഹദയും ചേര്‍ന്നാണ് ആലാപനം. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിലെ വരികള്‍ രചിച്ചിരിക്കുന്നത്. ആലിയ ഭട്ടും മാധുരു ദീക്ഷിതുമാണ് പുതിയ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. ആലിയ ഭട്ടിന്റെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തെ മുഖ്യ ആകര്‍ഷണം. പ്രിതം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഗാനം ഇതിനോടകം തന്നെ ഒരു കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞു.

സ്വാതന്ത്രത്തിന് മുന്‍പുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകള്‍ ടീസര്‍ കണ്ടിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Read more:ലോക്‌സഭ തെരഞ്ഞെടുപ്പ്: വേട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഇങ്ങനെ അറിയാം

അതേസമയം ചിത്രം തന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്നുവെന്നും ഇത് പൂര്‍ത്തിയാകുന്നതോടെ തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കുകയെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക്മുമ്പ് കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹര്‍ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.