മലയാളി നെഞ്ചിലേറ്റിയ ബ്രഹ്മാണ്ഡ ചിത്രം ‘കായംകുളം കൊച്ചുണ്ണി’ ഇന്ന് രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്നു…
ചരിത്ര നായകന് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പ്രമേയമാക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം മിനി സ്ക്രീനിൽ ആദ്യമായി ഇന്ന് സംപ്രേക്ഷണം ചെയ്യുകയാണ്. ഫ്ളവേഴ്സിന്റെ ഗോൾഡൻ സ്ക്രീനിൽ ഇന്ന് രാത്രി 7 മണിക്കാണ് ചിത്രം എത്തുക.
നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണിയുടെ നിര്‍മ്മാണം.
ബോക്സ് ഓഫീസ് കളക്ഷനിലും ഉന്നത വിജയം കൊയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അഞ്ച് കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളുമായാണ് ആദ്യദിനം കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ചിത്രം ഇന്ന് ഫ്ലവേഴ്സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.
മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.
ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.