അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങനെ; വീഡിയോ

March 4, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ’് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. തീയറ്ററുകളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ചിത്രത്തില്‍ ബേബിമോള്‍ എന്ന കഥാപാത്രമായെത്തിയെ അന്ന അഭിനയമികവുകൊണ്ട് ഏറെ മികച്ചുനില്‍ക്കുന്നു എന്നാണ് പ്രേക്ഷകരുടെ കമന്റ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാംതന്നെ ബേബിമോള്‍ക്കും ഹൃദയത്തില്‍ ഒരിടം നല്‍കി.

ബെന്നി പി നായറമ്പലത്തിന്റെ മകളാണ് അന്ന. എന്നാല്‍ ഓഡീഷനു ചെന്നപ്പോള്‍ പോലും അന്ന ബെന്നിയുടെ മകളാണെന്ന് ആരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അന്നയുടെ ഓഡീഷന്‍ രംഗങ്ങളും സിനിമ ചിത്രീകരണത്തിലെ ചില രംഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കഴിഞ്ഞമാസം യുട്യൂബില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകംതന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

അതേസമയം ചിത്രത്തില്‍ പ്രധാന കഥാപാത്രമായത്തെുന്ന സൗബിന്‍ സാഹിറിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. താരത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമയിലെ ഒരു രംഗവും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

Read more:‘കുമ്പളിങ്ങി നൈറ്റ്‌സി’ലെ ചില ക്യാമറകാഴ്ചകള്‍; ചിത്രങ്ങള്‍

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.