‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും ‘അമ്മ വരില്ല’; വൈറലായി കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത സീൻ, വീഡിയോ കാണാം..

March 12, 2019

കുറച്ച് ദിവസങ്ങളായി മലയാളികൾക്കിടയിലെ ചർച്ചകളിൽ നിരന്തരമായി വന്നുകയറുന്ന വിഷയമാണ് കുമ്പളങ്ങി നൈറ്റ്‌സും അതിലെ കഥാപാത്രങ്ങളും. ചിത്രവും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തിയേറ്ററിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം.

ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു ഭാഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്. വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം ഈ ഭാഗം ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല എന്നുതന്നെയാണ്. എന്നാൽ സമയ പരിമിതി മൂലമാണ് ഈ ഭാഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പറയുന്നത്.

കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Read more:ആരാധക ഹൃദയം കീഴടക്കി അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും; ചിത്രങ്ങൾ കാണാം..

ചിത്രത്തില്‍ പ്രധാന കഥാപാത്രമായത്തെുന്ന സൗബിന്‍ സാഹിറിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചതും കുമ്പളങ്ങി ടീം ആഘോഷമാക്കിയിരുന്നു. താരത്തെ അഭിനന്ദിച്ചുകൊണ്ട് ചിത്രത്തിലെ ഒരു രംഗം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

സൗബിന്‍ സാഹിറിനൊപ്പം മലയാളികളുടെ പ്രിയതാരം ജയസൂര്യയ്ക്കും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്‌കാരമെത്തിയത്. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. നവാഗതനായ സക്കരിയ മുഹമ്മദാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകന്‍.