സഹോദര സ്നേഹം പറയുന്ന കുമ്പളങ്ങിയിലെ ആ രംഗമിതാ; വീഡിയോ കാണാം..

March 17, 2019

2019 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മലയാളി പ്രേക്ഷകർ ഏറ്റവുമധികം നെഞ്ചോട് ചേർത്തുവെച്ച ചിത്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്. കാണികൾക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു.

ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ചിത്രത്തിലെ മനോഹരമായ ഒരു സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്.

മാത്യുസ്, ശ്രീനാഥ് ഭാസി എന്നിവരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രംഗത്തിൽ ഉള്ളത്. ആർക്കും വേണ്ടാത്ത കുമ്പളങ്ങിയിലെ ആ വീട്ടിലെ ചേട്ടന്റെയും അനുജന്റെയും സ്നേഹം പറയുന്ന രംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Read also: ‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും ‘അമ്മ വരില്ല’; വൈറലായി കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത സീൻ, വീഡിയോ കാണാം..

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഭാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി,മാത്യൂസ്, അന്ന ബെൻ  എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം ചിത്രം വാരികൂട്ടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന  ചിത്രമെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്‌സിനാണ്.