‘ലൂസിഫറി’ന് കട്ട വെയ്റ്റിങ് എന്ന് സുപ്രിയ; രസകരമായ മറുപടി നൽകി പൃഥ്വി

March 19, 2019

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധാനം ചെയ്യുന്നു, അതിൽ മലയാളത്തിന്റ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്നു…അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് ലൂസിഫറിനായി ആരാധകരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതായി. എന്നാൽ ആരാധകർക്കൊപ്പം ചിത്രത്തിനായി കാത്തിരിക്കുകയാണ് പൃഥ്വിയുടെ ഭാര്യയായ സുപ്രിയയും.

സോഷ്യൽ മീഡിയയിലൂടെയാണ് താനും ചിത്രത്തിനായി കട്ട വെയ്റ്റിങ് ആണെന്ന് സുപ്രിയ പങ്കുവെച്ചത്. ഇതോടെ മറുപടിയുമായി പൃഥ്വിയും രംഗത്തെത്തി. കഴിഞ്ഞ ദിവസം പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള  ചിത്രത്തിന് താഴെയാണ് സുപ്രിയ കമന്റ് ചെയ്‌തത്‌. ‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു സുപ്രിയ ചിത്രത്തിന് കമന്റ് നൽകിയത്. ഇതോടെ പൃഥ്വിയുടെ മറുപടിയും എത്തി ‘ഞാനും വെയ്റ്റിങ് ആണ് ചേച്ചി’ എന്നായിരുന്നു പൃഥ്വി കമന്റ് ചെയ്‌തത്‌. ഇതോടെ ഇരുവരുടെയും കമന്റിന് മറുപടിയുമായി ആരാധകരും രംഗത്തെത്തി.

അതേസമയം ഈ മാസം 28 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 20 ന് പുറത്തുവിടും. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് താരം കൂടുതലൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്നു വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ക്യാരക്റ്റർ പോസ്റ്ററുകള്‍.

അതേസമയം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മഞ്ജു വാര്യരുടെയും ടോവിനോയുടെയുമൊക്കെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശയും തായുമൊന്നുമില്ലാതെ കലിപ്പ് നോട്ടത്തോടെയുള്ളതാണ് ടോവിനോയുടെ പുതിയ ലുക്ക്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫര്‍ എന്ന ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. സഹോദരി പ്രിയദർശിനി രാംദാസായാണ് മഞ്ജു എത്തുന്നത്.

Read more:ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും 

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തിൽ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും സംവിധായകനായ ഫാസിലും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം റിലീസിനൊരുങ്ങുന്ന ചിത്രത്തിനായ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍